വാറ്റ്: പ്രതി അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: ഓണാഘോഷം മുന്നിൽ കണ്ട് വിൽപന നടത്താൻ വീട്ടിൽ വാറ്റി സൂക്ഷിച്ചിരുന്ന 23 ലിറ്റർ ചാരായവും 70 ലിറ്റർ കോടയുമായി ഒരാളെ കരുനാഗപ്പള്ളി െപാലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര തുളസീദളം രതീഷ്ഭവനത്തിൽ ബിനീഷിനെയാണ് (40) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. വാറ്റുന്നതിനുപയോഗിച്ച വലിയ പാത്രങ്ങളും ഗ്യാസ് സ്റ്റൗവും പിടിച്ചെടുത്തു.
സമീപവാസികൾക്ക് സംശയം തോന്നാതിരിക്കാനായി വീട്ടിലെ കിടപ്പുമുറിയിലെ ശുചിമുറിയിലെ വെന്റിലേഷനും ഡോറും അടച്ചായിരുന്നു രാത്രിയിൽ വാറ്റ്.
കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, രാധാകൃഷ്ണപിള്ള, ഗ്രേഡ് എസ്.ഐമാരായ രാജേന്ദ്രൻ, ശരത് ചന്ദ്രൻ ഉണ്ണിത്താൻ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒമാരായ മനുലാൽ, രാജീവ്, സി.പി.ഒമാരായ മനോജ്, ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.