അംബേദ്കർ ഗ്രാമം; ഒരു കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
text_fieldsപട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി തൊടിയൂർ മഹാദേവർ കോളനിയിൽ നടത്തുന്ന
ഒരു കോടി രൂപയുടെ വികസന പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കുന്നു
കരുനാഗപ്പള്ളി: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി തൊടിയൂർ ഗ്രാമപഞ്ചായത്ത് മഹാദേവർ കോളനിയിൽ നടപ്പാക്കുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതി സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല അസി. പട്ടിക ജാതി വികസന ഓഫിസർ എം. അജികുമാർ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദീപ്തി രവീന്ദ്രൻ, ജില്ല പഞ്ചായത്ത് ക്ഷേമസമിതി അധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സലിം മണ്ണേൽ, സ്ഥിരം സമിതി അധ്യക്ഷ ശ്രീകല, പഞ്ചായത്തംഗങ്ങളായ ടി. മോഹനൻ, അൻസിയ ഫൈസൽ, അനിൽകുമാർ, ജഗദമ്മ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ. ശ്രീജിത്ത്, അജിത്കുമാർ, എം. രമണൻ, നിർമിതി കേന്ദ്രം എക്സി. സെക്രട്ടറി ഗീത പിള്ള, ഓച്ചിറ പട്ടികജാതി വികസന ഓഫിസർ മഞ്ജു എന്നിവർ സംസാരിച്ചു.

