ചാരായവും കോടയും പിടികൂടി
text_fieldsഎക്സൈസ് പിടിച്ചെടുത്ത ചാരായവും വാറ്റ് ഉപകരണങ്ങളും
കരുനാഗപ്പള്ളി: തഴവ അമ്പലമുക്കിന് സമീപത്തുള്ള വീട്ടിൽ ശനിയാഴ്ച രാത്രി കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ ചാരായം, 100 ലിറ്റർകോട, 40 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടികൂടി. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട തഴവ ഇടവന വീട്ടിൽ സമ്പത്ത് എന്ന രമേശിന്റെ (44) പേരിൽ ചാരായം വീട്ടിൽ സൂക്ഷിച്ച കുറ്റത്തിനും വാറ്റിയതിനും കോട സൂക്ഷിച്ചതിനും അബ്കാരി നിയമം അനുസരിച്ച് കേസെടുത്തു.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കിഷോർ, അഭിലാഷ്, ഹരിപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫിസർ റാസ്മിയ എന്നിവർ പങ്കെടുത്തു.

