Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightപോക്​സോ കേസിൽ...

പോക്​സോ കേസിൽ പ്രതിക്ക് ജീവപര്യന്തം

text_fields
bookmark_border
Imprisonment-molesting case
cancel

ക​രു​നാ​ഗ​പ്പ​ള്ളി: സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി പ​ക്കി സു​നി എ​ന്ന സു​നി​ൽ കു​മാ​റി​നെ​യാ​ണ്​ (36) ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്‌​സോ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി പി​ന്നീ​ട് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ പ്ര​തി സൗ​ദി​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കേ​ര​ള പൊ​ലീ​സ് സൗ​ദി​യി​ലെ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളും പോ​ക്‌​സോ ആ​ക്ടു​ക​ളും ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. കൂ​ടാ​തെ, വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 10 വ​ർ​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി വി. ​ഉ​ദ​യ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​സി. പ്രേം ​ച​ന്ദ്ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentpocsoarrest
News Summary - Accused gets life imprisonment in POCSO case
Next Story