സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ചോറ്റുപാറയിൽ ബ്ലോക്ക് നമ്പർ 570ൽ ഹരികൃഷ്ണൻ (20) ആണ് പിടിയിലായത്. ഇടുക്കി സ്വദേശിനിയും കരുനാഗപ്പള്ളി സ്വകാര്യസ്കൂളിലെ വിദ്യാർഥിനിയുമായ പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതിയിലാണ് അറസ്റ്റ്.
സമൂഹ മാധ്യമങ്ങളിലും മറ്റും അതിജീവിതയുടെ ഫോട്ടോയും വിഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്ത് നിന്നാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ എ. ജയകുമാർ, എസ്.ഐ സുജാതൻ പിള്ള, രാജേന്ദ്രൻ പിള്ള, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒമാരായ രജീഷ്, ബഷീർഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടത്തിയത്.