മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവാവ് പിടിയില്‍
text_fieldsഹരിക്കുട്ടന്
കരുനാഗപ്പള്ളി: മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയിലായി. കുലശേഖരപുരം ആദിനാട് വടക്ക് മുറിയില്‍ പാലമൂട്ടില്‍ ഹരിക്കുട്ടന് (23) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് 36 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം െവച്ച് ഒരു ലക്ഷം രൂപ വാങ്ങിയത്.
പണയം വെച്ച ആഭരണങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷെമീര്‍, ഷാജിമോന്‍, എസ്.സി.പി.ഒ മാരായ രാജീവ്, ഹാഷിം, മാനുലാൽ, സി.പി.ഒ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

