പെൺകുട്ടിയെ ബലാത്സംഗം ചെയ്തകേസിൽ യുവാവ് അറസ്റ്റിൽ
text_fieldsനിഥിൻ
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി വെള്ളനാതുരുത്ത് ആലുശ്ശേരിൽ നിഥിനാണ് (25) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് 2022 ജൂൺ മാസം മുതൽ നിരവധി തവണ കരുനാഗപ്പള്ളി പണിക്കർ കടവിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കരുനാഗപ്പള്ളി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്.എച്ച്.ഒ ചാർജ് വഹിക്കുന്ന ഓച്ചിറ ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സ്റ്റേഷൻ എസ്.ഐമാരായ ഷെമീർ, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

