Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2022 6:04 AM GMT Updated On
date_range 4 March 2022 6:04 AM GMTഓട്ടോയിൽ സഞ്ചരിച്ച് മരങ്ങൾ നട്ട് ഒരു കുടുംബം
text_fieldscamera_alt
കരുനാഗപ്പള്ളിയിലെത്തിയ സുനിലും കുടുംബവും കേണൽ വിശ്വനാഥന് ധീരജവാന്മാർക്കായി പ്ലാവിൻ തൈ നൽകുന്നു
കരുനാഗപ്പള്ളി: ഇടുക്കി സ്വദേശികളായ സുനിലും ഭാര്യയും വർഷങ്ങളായി കുട്ടികളുമായി ഓട്ടോയിൽ നാടുനീളെ കറങ്ങിനടന്ന് മരം നടുകയാണ്.
കരുനാഗപ്പള്ളിയിൽ എത്തിയ കുടുംബം രാജ്യത്തെ ധീര ജവാന്മാരുടെ സ്മരണാർഥം കാവൽമരം എന്ന മുദ്രാവാക്യമുയർത്തി മരം വിതരണം ചെയ്തു. ലെഫ്റ്റനന്‍റ് കേണൽ പി. വിശ്വനാഥന്‍റെ വീട്ടിൽ നിന്നുമാണ് പദ്ധതി തുടങ്ങിയത്. പ്ലാവിൻ തൈ നൽകി ഉദ്ഘാടനം ചെയ്തു. സംവിധായകൻ അനിൽ വി. നാഗേന്ദ്രനും മരം നൽകി.
ഇടുക്കി തോട്ടം തൊഴിലാളിയായ സുനിലിന് പ്രകൃതിയോടുള്ള സ്നേഹമാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. പി.ടി. തോമസ് എം.എൽ.എയുടെ പേരിൽ കേരളത്തിൽ 71 മരങ്ങൾ വിതരണം ചെയ്തിരുന്നു.
Next Story