വിവിധ കേസുകളിൽ ഒളിവിലായിരുന്ന 95 പേർ അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ ഉൾപ്പെട്ട 96 പേരെ വിവിധ സ്ഥലങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിെൻറ നിർദേശാനുസരണം ഇൻസ്പെക്ടർ ജി. ഗോപകുമാർ, സബ് ഇൻസ്പെക്ടർമാരായ ജയശങ്കർ, ധന്യ, വിനോദ്, എ.എസ്.ഐ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത്, അഖിൽരാജ്, സന്തോഷ് കുമാർ, മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വിവിധ പെറ്റിക്കേസുകളിൽ ഉൾപ്പെട്ടവർക്ക് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 22 മുതൽ 26 വരെ നടന്നുവരുന്ന അദാലത്തിൽ പിഴയടച്ച് കേസുകൾ തീർപ്പാക്കാം. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കോടതി അദാലത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ പെറ്റിക്കേസ് വിവരങ്ങൾ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.