കരുനാഗപ്പള്ളി: ഭക്ഷ്യസുരക്ഷ വകുപ്പും പഞ്ചായത്തധികൃതരും നടത്തിയ പരിശോധനയിൽ 60 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.
തഴവ എ.വി.എച്ച്.എസിന് സമീപം പ്രവർത്തിക്കുന്ന രണ്ട് മത്സ്യവിൽപന കടകളിൽ നിന്നാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. രണ്ട് മത്സ്യവിൽപന ശാലകളും അടച്ചുപൂട്ടി. തഴവയിൽ പ്രവർത്തിച്ച മറ്റൊരു റസ്റ്റോറന്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടി.
കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷ ഓഫിസർ അനീഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.