അർബുദരോഗികൾക്ക് മരുന്ന് വാങ്ങുന്നതിന് ലക്ഷം രൂപ കൈമാറി
text_fieldsകാൻസർ രോഗികൾക്ക് മരുന്ന് വാങ്ങുന്നതിന് ഒരുലക്ഷം രൂപയുടെ ചെക്ക് ആർ. രാമചന്ദ്രൻ എം.എൽ.എയും റോട്ടറി ക്ലബ് പ്രസിഡൻറ് അൻവർസാദത്തും ചേർന്ന് കൊല്ലം പാലിയേറ്റിവ് സെൻറർ ചെയർമാന് കൈമാറുന്നു
കരുനാഗപ്പള്ളി: റോട്ടറി ക്ലബിെൻറ സേവന പ്രവർത്തനങ്ങളിലെ ഫോക്കസ് പ്രോജക്ടുകളായ ജെറിയാട്രിക് ക്ലിനിക്, പാലിയേറ്റിവ് കെയർ ക്ലിനിക്, ഹൃദയതാളം പ്രൊജക്ട് എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
അർബുദ രോഗികൾക്ക് മരുന്ന് വാങ്ങാനായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൊല്ലം പാലിയേറ്റിവ് സെൻറർ ട്രസ്റ്റ് ചെയർമാന് എം.എൽ.എയും കരുനാഗപ്പള്ളി റോട്ടറി ക്ലബ് പ്രസിഡൻറ് അൻവർസാദത്തും ചേർന്ന് കൈമാറി. ജെറിയാട്രിക് ക്ലിനിക്കിലെ രോഗികൾക്ക് ഒരുമാസത്തെ മരുന്നുകളും വസ്ത്രങ്ങളും അടങ്ങിയ കിറ്റും വിതരണം ചെയ്തു.
ജെറിയാട്രിക് ക്ലിനിക് ചെയർമാൻ ഡോ. പരമേശ്വരൻപിള്ള, പാലിയേറ്റിവ് കെയർ ചെയർമാൻ ഡോ. നാരായണക്കുറുപ്പ്, ഹൃദയതാളം പ്രൊജക്ട് ചെയർമാൻ ഡോ.ജി.സുമിത്രൻ, നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു.