Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാപ്പ: സ്ഥിരം...

കാപ്പ: സ്ഥിരം കുറ്റവാളികളായ രണ്ടുപേർ കരുതൽ തടങ്കലിൽ

text_fields
bookmark_border
കാപ്പ: സ്ഥിരം കുറ്റവാളികളായ രണ്ടുപേർ കരുതൽ തടങ്കലിൽ
cancel
camera_alt

കരുതൽ തടങ്കലിലായവർ

കൊ​ല്ലം: സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ ര​ണ്ടു പേ​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റ് മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ഇ​വ​ർ​ക്കെ​തി​രെ മു​മ്പ് നി​ര​വ​ധി ത​വ​ണ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടും സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ർ ഷ​ർ​മി മ​ൻ​സി​ലി​ൽ ഷ​ഹാ​ർ (27), കൊ​ല്ലം മു​ഖ​ത്ത​ല ക​ട​യി​ൽ വീ​ട്ടി​ൽ അ​ജ്മ​ൽ (35) എ​ന്നി​വ​രെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എം. ​ഹേ​മ​ല​ത സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ർ ആ​നി ജൂ​ലാ തോ​മ​സ് ആ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്.

2021 മു​ത​ൽ ഇ​തു​വ​രെ ക​ണ്ണ​ന​ല്ലൂ​ർ, കൊ​ട്ടി​യം, കു​ണ്ട​റ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഏ​ഴോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഷ​ഹാ​ർ. അ​ജ്മ​ലി​നെ​തി​രെ 2023 മു​ത​ൽ ഇ​തു​വ​രെ​യാ​യി കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ചോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ട്. വ്യ​ക്തി​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം, കൊ​ല​പാ​ത​ക ശ്ര​മം, കൂ​ട്ടാ​യ ആ​ക്ര​മ​ണം, ആ​യു​ധം കൊ​ണ്ടു​ള്ള ദേ​ഹോ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​ങ്ങ​നെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലാ​ണ് കേ​സു​ക​ൾ. ഏ​പ്രി​ലി​ൽ ക​ണ്ണ​ന​ല്ലൂ​രി​ൽ ത​ട്ടു​ക​ട ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ഉ​ട​മ സെ​ൽ​വ​നെ​യും കു​രീ​പ്പ​ള്ളി സ്വ​ദേ​ശി ബി​നു, മു​ഖ​ത്ത​ല സ്വ​ദേ​ശി ഷാ​ൻ എ​ന്നി​വ​രെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സോ​ടെ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ ബ​സ​ന്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ശ വി. ​രേ​ഖ, റെ​നോ​ക്‌​സ്, എ.​എ​സ്.​ഐ പ്ര​ജേ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​നാ​ഫ്, ന​ജു​മു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് ഷ​ഹാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ട്ടി​യം സ്റ്റേ​ഷ​ൻ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ഇ​ൻ​സ്‌​പെ​ക്ട​ർ നി​യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ഷ്‌​നി, സൗ​ര​വ്, സി.​പി.​ഒ​മാ​രാ​യ ച​ന്ദു, ശ്രീ​ക്കു​ട്ട​ൻ, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ജ്മ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminalspreventive detentionKollamKAAPAhabitual offendersCrime
News Summary - Kappa: Two habitual offenders in preventive detention
Next Story