കാപ്പ: രണ്ടുപേർ അറസ്റ്റിൽ
text_fieldsമാഹീൻ, അജയ്
കൊല്ലം: കാപ്പ നിയമപ്രകാരം രണ്ടുപേരെ സിറ്റി പൊലീസ് അറസ്റ്റ്ചെയ്തു. കയ്യാലയ്ക്കൽ തേജസ് നഗർ -76 ഫാത്തിമ മൻസിലിൽ മാഹീൻ (22), കരുനാഗപ്പള്ളി വലിയകുളങ്ങര മീനാക്ഷി ഭവനിൽ അജയ് (21) എന്നിവരാണ് പിടിയിലായത്. ഇരുവരേയും ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി.
11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാഹീൻ. ഇയാൾക്കെിരെ സിറ്റി പൊലീസ് പരിധിയിൽ മാത്രം ആറ് കേസുകളുണ്ട്. ഇതിൽ അഞ്ച് കേസുകൾ വിചാരണയിലാണ്. കാപ്പാ നിയമപ്രകാരം ഏപ്രിൽ മാസം 20ന് കരുതൽ തടങ്കലിന് ഉത്തരവായിട്ടും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. അജയ്ക്കെതിരെ കൊല്ലം സിറ്റി പരിധിയിൽ നാല് കേസുകളും കായംകുളം സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

