കാപ്പ: നിരവധി കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ
text_fieldsപ്രസീദ്
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടവിലാക്കി. കൊല്ലം വടക്കേവിള വില്ലേജിൽ അയത്തിൽ നഗർ 193ൽ താഴത്തെവിള വയലിൽ വീട്ടിൽ പ്രസീദിനെ(28)യാണ് കാപ്പാ നിയമപ്രകാരം തടവിലായത്.
2019 മുതൽ കൊല്ലം സിറ്റി പരിധിയിലെ ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, കിളികൊല്ലൂർ, കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രസീദ്. മോഷണം, മാരകായുധം ഉപയോഗിച്ച് കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, അക്രമണം തുടങ്ങിയ ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽതന്നെ ഒമ്പത് കേസുകൾ മോഷണം നടത്തിയതിന് രജിസ്റ്റർ ചെയ്തതാണ്.

