വയോധികനെ ആക്രമിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഷുഹൈബ്, നിഷാൻ, നിയാസ് എന്നിവർ
കണ്ണനല്ലൂർ: വയോധികനെ വീട്ടിൽ കയറി ആക്രമിച്ച സംഘത്തിലെ മൂന്നു പേരെ കണ്ണനല്ലൂർ പൊലീസ് പിടികൂടി. പള്ളിമൺ കുണ്ടുമൺ എഴിമുഖം വീട്ടിൽ എൻ. നിയാസ് (25), സഹോദരൻ നിഷാൻ (21), പള്ളിമൺ കുണ്ടുമൺ തെങ്ങഴികം വീട്ടിൽ എസ്. ഷുഹൈബ് (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ എട്ടിന് രാത്രി ഇവരടങ്ങിയ സംഘം മുട്ടയ്ക്കാവ് സ്വദേശി ജമാലുദ്ദീെൻറ (68) വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ മകളെയും ആക്രമിച്ചു. അക്രമി സംഘത്തിൽപെട്ട യുവാവിെൻറ ബന്ധുവായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇവർ വീട്ടിലെത്തി ആക്രമിച്ചത്.
പരിക്കേറ്റ വയോധികനും മകളും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ സജീവ്, എ.എസ്.ഐ മാരായ മെൽവിൻ റോയി, ബിജു, സി.പി.ഒ മാരായ അരുൺ, ലാലുമോൻ, നജീബ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

