കണ്ണനല്ലൂരിൽ മോഷ്ടാക്കൾ വിലസുന്നു
text_fieldsകണ്ണനല്ലൂർ: കണ്ണനല്ലൂരിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. അർധ രാത്രിയിൽ വീടുകളുടെ മതിൽ ചാടി എത്തുന്ന മോഷ്ടാക്കൾ വീട്ടുകാർ ഉണരുമ്പോൾ രക്ഷപ്പെടും.
കണ്ണനല്ലൂർ അക്ഷര സ്കൂളിന് സമീപം വെള്ളിയാഴ്ച രാത്രി പല വീടുകളിലും വീടിെൻറ ജനലിൽ മുട്ടി സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തുകയും മോഷണം നടത്താൻ ശ്രമിക്കുകയും ചെയ്തു. മോഷ്ടാവിനെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇയാളുടെ മൊബൈൽ ഫോൺ നാട്ടുകാർക്ക് ലഭിച്ചു. നാട്ടുകാർ ഇത് കണ്ണനല്ലൂർ പൊലീസിൽ ഏൽപിച്ചു. ദിവസങ്ങളായി മോഷ്ടാക്കൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇതുസംബന്ധിച്ച് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.

