കണ്ണനല്ലൂർ അപകടം: രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ
text_fieldsകണ്ണനല്ലൂർ ചന്ത മൈതാനത്തിന് സമീപം കുന്ന് ഇടിഞ്ഞുവീണതിനെതുടർന്ന് മണ്ണിനടിയിൽപെട്ടവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു
കണ്ണനല്ലൂർ: നാട്ടുകാർ ഒരുമിച്ചുനടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് കണ്ണനല്ലൂരിൽ മണ്ണിനടിയിൽ കുടുങ്ങിപ്പോയ രണ്ടുപേരെ പുറത്തെടുക്കാനായത്. പുറത്തെടുത്തപ്പോഴേക്കും ഒരാളുടെ ജീവൻ പൊലിഞ്ഞെങ്കിലും അന്തർ സംസ്ഥാന തൊഴിലാളിയായ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
മണ്ണുമാന്തിയന്ത്രം എത്തും മുമ്പുതന്നെ പരിസരവാസികളും ഗ്രാമപഞ്ചായത്ത് അംഗവും കണ്ണനല്ലൂർ പൊലീസും ചേർന്ന് മണ്ണുമാറ്റി തുടങ്ങിയിരുന്നു. കുഴിയെടുത്തുകൊണ്ടിരുന്ന ഇവരുടെ മുകളിലേക്ക് മണ്ണും പൈപ്പ് പൊട്ടിയ വെള്ളവും പതിക്കുകയായിരുന്നു. ഇവരെ പുറത്തെടുക്കാൻ കൈകൊണ്ടാണ് നാട്ടുകാർ മണ്ണ് നീക്കിയത്. നാലുപേരാണ് ജോലിക്കായി ഉണ്ടായിരുന്നത്.

