Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKannanallurchevron_rightപു​​ന്നൂ​​രി​​ൽ...

പു​​ന്നൂ​​രി​​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ –ഡി.​വൈ.​എ​ഫ്.​െ​എ സം​ഘ​ർ​ഷം

text_fields
bookmark_border
പു​​ന്നൂ​​രി​​ൽ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ –ഡി.​വൈ.​എ​ഫ്.​െ​എ സം​ഘ​ർ​ഷം
cancel

ക​ണ്ണ​ന​ല്ലൂ​ർ: നെ​ടു​മ്പ​ന പു​ന്നൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​ക്കി.

കോ​ൺ​ഗ്ര​സി​െൻറ പോ​സ്​​റ്റ​ർ കീ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​ശ്​​ന​ങ്ങ​ളു​ടെ തു​ട​ക്കം.

പോ​സ്​​റ്റ​ർ കീ​റി​യ​തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ഇ​വ​ർ​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രും എ​ത്തു​ക​യാ​യി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പോ​സ്​​റ്റ​ർ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ കീ​റു​ക​യും അ​തി​െൻറ വി​ഡി​യോ സ​ഹി​തം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പോ​സ്​​റ്റ​ർ കീ​റി​യ​ത് ത​ങ്ങ​ള​ല്ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നു​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

ക​ണ്ണ​ന​ല്ലൂ​ർ സി.​ഐ വി​പി​ൻ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് സം​ഘ​മെ​ത്തി ഇ​രു​കൂ​ട്ട​രെ​യു​ം പ​റ​ഞ്ഞ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIyouth congressclashkollampunnoor
Next Story