പിതാവിനെ തല്ലിയെന്നാരോപിച്ച് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കണ്ണനല്ലൂർ: പുതുവത്സര തലേന്ന് കണ്ണനല്ലൂർ പാലമുക്ക് സ്വദേശിയായ യുവാവിനെ കുത്തിയും വെട്ടിയും ഗുരുതരമായി പരിക്കേൽപിച്ച യുവാക്കൾ അറസ്റ്റിൽ.
ചേരികോണം ഷർമി മൻസിലിൽ ഷഹാർ (21), പള്ളിമൺ ചാലക്കരയിൽ ചാലക്കര പുത്തൻവീട്ടിൽ മുഹമ്മദ് അസ്ലം (22) എന്നിവരാണ് അറസ്റ്റിലായത്.
പിതാവിനെ തല്ലിയെന്നാരോപിച്ചായിരുന്നു ആക്രമണം. മറ്റൊരു യുവാവിനെ ആക്രമിക്കുന്നതിനായി പതിയിരുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി കടന്നുവന്ന യുവാവിനെ അക്രമിസംഘം പരിക്കേൽപിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. പ്രതികളെ സഹായിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്, സുന്ദരേശൻ, പ്രൊബേഷണറി എസ്.ഐ രതീഷ്, എ.എസ്.ഐ സതീഷ്, സി.പി.ഒമാരായ അരുൺകുമാർ, ഷമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

