സി.പി.എം പണി വീണാ വിജയനെ വെളുപ്പിക്കൽ -ജെബി മേത്തർ
text_fieldsമഹിളാ കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ്
ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു
കണ്ണനല്ലൂർ/ഇരവിപുരം: പാർട്ടി അംഗമല്ലാത്ത വീണാ വിജയന്റെ തട്ടിപ്പ് ന്യായീകരിക്കാൻ സി.പി.എം ഓവർടൈം പണിയെടുക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. മൂന്നുമാസത്തിലേറെയായി സി.പി.എം പോളിറ്റ് ബ്യൂറോ മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവരുടെ പണി വീണാ വിജയനെ വെളുപ്പിക്കലാണ്. മഹിളാ കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് കൺെവൻഷൻ ‘ഉത്സാഹ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബ്ലോക്ക് പ്രസിഡന്റ് ഇന്ദിര അധ്യക്ഷത വഹിച്ചു. അഡ്വ. എ. ഷാനവാസ് ഖാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു. വഹീദ, ജില്ല പ്രസിഡന്റ് ഫേബ സുദർശൻ, ജനറൽ സെക്രട്ടറി ലാലി ജോൺ എന്നിവർ സംസാരിച്ചു.
സ്ത്രീസുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാറിനെതിരെ സ്ത്രീശബ്ദം ഉയർത്തിക്കൊണ്ടുവരുകയാണ് മഹിള കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ജെബി മേത്തർ ഇരവിപുറത്ത് പറഞ്ഞു. മഹിളാ കോൺഗ്രസ് വടക്കേവിള ബ്ലോക്ക് കൺവെൻഷൻ ‘ഉത്സാഹ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബ്ലോക്ക് പ്രസിഡന്റ് രാഗിണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.എ. ഷാനവാസ് ഖാൻ, ഡി.സി.സി ഭാരവാഹികളായ അൻസർ അസീസ്, എം.എം. സൻജീവ് കുമാർ, ആദിക്കാട് മധു, മഹിളാ കോൺഗ്രസ് ജില്ല പ്രസിഡന്റ് ഫേബാ സുദർശനൻ, സിന്ധു പട്ടത്താനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ എന്നിവർ സംസാരിച്ചു.

