Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനികനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേർകൂടി പിടിയില്‍

text_fields
bookmark_border
കേസിലെ രണ്ട് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു
സൈനികനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേർകൂടി പിടിയില്‍
cancel
camera_alt

മ​ഹേ​ഷ​്ലാ​ല്‍, അ​മ​ല്‍രാ​ജ്, മ​നീ​ഷ് 

കണ്ണനല്ലൂര്‍: മുൻ വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍കൂടി പിടിയില്‍. നെടുമ്പന മനു ഭവനത്തില്‍ മഹേഷ്‌ലാല്‍ (24), നെടുമ്പന അമല്‍ വില്ലയില്‍ അമല്‍രാജ് (21), നെടുമ്പന മനീഷ് ഭവനത്തില്‍ മനീഷ് (24) എന്നിവരാണ് കണ്ണനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

നാല് വര്‍ഷം മുമ്പ് കണ്ണനല്ലൂര്‍ നല്ലില്ല ഭാഗത്ത് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ സൈനികനായ ഷിബു കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ വിരോധത്തില്‍ അവധിക്കെത്തിയ ഷിബുവിനെ 10ന് രാത്രിയില്‍ ഇരുമ്പുവടി ഉപയോഗിച്ച് സംഘം മാരകമായി ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

രണ്ടും ഏഴും പ്രതികളായ ഹരികൃഷണനും അനന്തുവും മുമ്പ് കണ്ണനല്ലൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമീഷണര്‍ ബി. ഗോപകുമാറിന്റെ നിർദേശാനുസരണം കണ്ണനല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സജീവ്, സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, സി.പി.ഒമാരായ ലാലുമോന്‍, നജീബ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികള അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to kill soldier-Three more arrested
Next Story