കണ്ണനല്ലൂർ ജങ്ഷൻ വികസനം: ഒച്ചിഴയും വേഗത്തിൽ
text_fieldsജങ്ഷൻ വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നു
കണ്ണനല്ലൂർ: കണ്ണനല്ലൂർ ജങ്ഷൻ വികസനം അനന്തമായി നീളാൻ സാധ്യതയേറുന്നു. നടപടികളിലെ മെല്ലെപോക്കാണ് വികസനം നീണ്ടു പോകുവാൻ കാരണം. സ്ഥലം ഏറ്റെടുത്ത് നാളുകൾ ഏറെയായിട്ടും തുടർനടപടികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടു പോകുന്നത്.
കണ്ണനല്ലൂർ ജങ്ഷൻ വികസനത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്. കഴിഞ്ഞ വർഷം നവംബർ മാസത്തോടെ ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം ഭൂവുടമകൾക്ക് നൽകിയെങ്കിലും കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള പ്രവൃത്തികൾ ഈ മാസം ആദ്യം മാത്രമാണ് ആരംഭിച്ചത്.
ഈ മാസം ഒന്നിന് ആരംഭിച്ച പൊളിച്ചു നീക്കൽ പ്രവൃത്തികൾ മൂന്നാഴ്ച പിന്നിടുമ്പോഴും എവിടെയും എത്തിയിട്ടില്ല. ജങ്ഷന്റെ വിവിധ റോഡുകളിൽ നിന്നായി ഒറ്റപ്പെട്ട കെട്ടിടങ്ങളിൽ നിന്ന് ഷട്ടറും അനുബന്ധ സാധനങ്ങളും ഇളക്കിയെടുത്തു എന്നതൊഴിച്ചാൽ മറ്റു കെട്ടിട ഭാഗങ്ങൾ പൊളിച്ച് നീക്കി കൊണ്ടുപോകുന്ന പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ എത്രയും വേഗം നീക്കം ചെയ്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ജങ്ഷനിൽ അടിക്കടി ഉണ്ടാവുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

