കണ്ണനല്ലൂർ ജങ്ഷൻ വികസനം; നിർമാണം ഇഴയുന്നു; വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ
text_fieldsകണ്ണനല്ലൂർ ജങ്ഷനിൽ കുണ്ടറ റോഡിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ
ഓടക്കായി എടുത്ത കുഴി
കണ്ണനല്ലൂർ: ജങ്ഷൻ വികസനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് വ്യാപാരികളെയും നാട്ടുകാരെയും വലക്കുന്നു. ഓട നിർമാണത്തിനായി ആഴത്തിൽ കുഴികളെടുത്തിട്ട് തുടർപ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ പല കടകളും തുറക്കാനാവാത്ത അവസ്ഥയാണ്. നിർമാണം തുടങ്ങിയതുമുതൽ കടയടച്ചിട്ടിരിക്കുന്നവരും ഉണ്ട്.
കുണ്ടറ റോഡിൽ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന് മുന്നിലാണ് ഓടക്കായി വലിയ കുഴിയെടുത്തത്. ഇതിന് എതിർവശത്തും കുഴിയെടുത്തു. കുണ്ടറ റോഡിൽ ബസ് നിർത്തിയിരുന്ന ഭാഗത്ത് ഓടക്കായി കുഴിയെടുത്ത മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. പൊടിപടലങ്ങൾ വഴിയാത്രക്കാർക്കും ഭീഷണിയായി. ജങ്ഷൻ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി വ്യാപാരികളുടെയും നാട്ടുകാരുടെയും ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

