കഞ്ചാവുമായി യുവാവ് പിടിയിൽ; പിതാവും കസ്റ്റഡിയിൽ
text_fieldsനാദിർഷ
കടയ്ക്കൽ: മടത്തറക്ക് സമീപം കൊല്ലായിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലായിൽ കിളിത്തട്ട് മുളമൂട്ടിൽ വീട്ടിൽ നാദിർഷ (24)യാണ് പിടിയിലായത്. നാദിർഷയുടെ പിതാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ഡാൻസ് സാഫിന്റെയും പാലോട് പൊലീസിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിലാണ് കൊല്ലായിൽ യു.പി.എസ് ജങ്ഷനിലെ വാടകവീട്ടിൽനിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിരോധിത പുകയില ഉൽപന്നങ്ങളും വീട്ടിൽനിന്ന് കണ്ടെത്തി. തുടർന്നാണ് നാദിർഷയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് കഞ്ചാവ് വിൽപനയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

