Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെരുവുനായിൽനിന്ന് മകളെ രക്ഷിക്കുന്നതിനിടെ വീട്ടമ്മക്ക് കടിയേറ്റു
text_fieldsbookmark_border
കടയ്ക്കൽ: വീട്ടമ്മയെ തെരുവുനായ് ആക്രമിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ചിതറ ഭജനമഠം കളരിയിൽ വീട്ടിൽ തഹീറയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. മദ്റസയിൽ പോയ മകളെ തിരികെ കൊണ്ടുവരുമ്പോഴാണ് തെരുവുനായ് ആക്രമിച്ചത്.
നായുടെ ആക്രമണത്തിൽനിന്ന് മകളെ രക്ഷിക്കുന്നതിനിടയിലാണ് തഹീറക്ക് കടിയേറ്റത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും രക്ഷിച്ചത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്. റോഡിനിരുവശവും ഇറച്ചി വേസ്റ്റ് നിക്ഷേപിച്ചിരിക്കുന്നതിനാൽ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണിവിടം.
Next Story

