Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightബൈ​ക്കി​ലെ​ത്തി​യ...

ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീട്ടമ്മയുടെ ര​ണ്ടു ല​ക്ഷം രൂ​പ​യും മൊബൈല്‍ ഫോണും കവര്‍ന്നു

text_fields
bookmark_border
ബൈ​ക്കി​ലെ​ത്തി​യ സം​ഘം വീട്ടമ്മയുടെ ര​ണ്ടു ല​ക്ഷം രൂ​പ​യും മൊബൈല്‍ ഫോണും കവര്‍ന്നു
cancel
camera_alt

വീ​ട്ട​മ്മ​യു​ടെ പ​ണം ത​ട്ടി​യ സം​ഘം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തി​െൻറ സി.​സി ടി.​വി ദൃ​ശ്യം

ക​ട​യ്ക്ക​ല്‍: ബാ​ങ്കി​ല്‍ നി​ന്ന്​ പ​ണ​വു​മാ​യി മ​ട​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ല​ക്ഷം രൂ​പ​യും ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ട്ടി​യെ​ടു​ത്തു. കു​മ്മി​ള്‍ മു​ക്കു​ന്നം ഇ​ട​പ്പ​ണ സ്വ​ദേ​ശി റ​ഹീ​മ​ത്തി​ല്‍ നി​ന്നാ​ണ് രൂ​പ​യും ഫോ​ണും ക​വ​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ മു​ക്കു​ന്ന​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ക​ട​യ്ക്ക​ല്‍ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്നെ​ടു​ത്ത ര​ണ്ടു ല​ക്ഷം രൂ​പ​യു​മാ​യി സ്വ​കാ​ര്യ ബ​സി​ല്‍ മു​ക്കു​ന്ന​ത്തി​റ​ങ്ങി തൊ​ളി​ക്കു​ഴി റോ​ഡു​വ​ഴി വീ​ട്ടി​ലേ​ക്ക്​ ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് പി​ന്നാ​ലെ, ബൈ​ക്കി​ലെ​ത്തി​യ സം​ഘം തു​ക ത​ട്ടി​യെ​ടു​ത്ത​ത്. മു​ക്കു​ന്ന​ത്തെ മൊ​ബൈ​ല്‍ ക​ട​യി​ല്‍ ക​യ​റി ന​ന്നാ​ക്കാ​ന്‍ ന​ല്‍കി​യി​രു​ന്ന ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും വീ​ട്ട​മ്മ വാ​ങ്ങി​യി​രു​ന്നു. ഇ​തു​ള്‍പ്പെ​ടെ ത​ട്ടി​പ്പ​റി​ച്ച സം​ഘം തൊ​ളി​ക്കു​ഴി ക​ല്ല​റ ഭാ​ഗ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യ്ക്ക​ല്‍ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് പൊ​ലീ​സ് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന്​ സം​ഘ​ത്തി​െൻറ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു. പ്ര​തി​ക​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikesnatch
News Summary - The gang on a bike stole Rs 2 lakh from the housewife and her mobile phone
Next Story