Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightപി​താ​വി​നു മ​ക​ന്‍റെ...

പി​താ​വി​നു മ​ക​ന്‍റെ ക്രൂ​ര മ​ർ​ദ​നം

text_fields
bookmark_border
പി​താ​വി​നു മ​ക​ന്‍റെ ക്രൂ​ര മ​ർ​ദ​നം
cancel
camera_alt

 സ​ന്തോ​ഷ്

ക​ട​യ്ക്ക​ൽ: ക​ട​യ്ക്ക​ലി​ൽ പി​താ​വി​നെ മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പി​താ​വി​ന്റെ ത​ല​ക്ക് ഗു​രു​ത​ര​ പ​രി​ക്കേ​ൽ​ക്കു​ക​യും താ​ടി​യെ​ല്ല് പൊ​ട്ടു​ക​യും ചെ​യ്തു. അ​ടി​യേ​റ്റ പി​താ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട​യ്ക്ക​ൽ ആ​ഴാ​ന്ത കു​ഴി കു​ന്നി​ൽ വീ​ട്ടി​ൽ ആ​ന​ന്ദ​നാ​ണ് (65) മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞുവ​രു​ന്ന​ത്.

മ​ക​ൻ സ​ന്തോ​ഷി​നെ ക​ട​യ്ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 20ന് ​രാ​ത്രി എ​ട്ടോ​ടെ മ​ദ്യ​പി​ച്ച്​ വീ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ്‌ ക​ട്ടി​ലി​ൽ കി​ട​ക്കു​ക​യാ​യി രു​ന്ന പി​താ​വ് ആ​ന​ന്ദ​നെ റ​ബ​ർ ക​മ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ മാ​താ​വി​നെ​യും സ​ന്തോ​ഷി​ന്റെ മ​ക​ളെ​യും അ​ടി​ച്ചോ​ടി​ച്ചു.

സ​ന്തോ​ഷ്‌ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി ആ​ന​ന്ദ​നെ​യും മ​റ്റും മ​ർ​ദി​ക്കു​മാ​യി​രു​ന്നെ​ന്ന്​ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പ​റ​യു​ന്നു. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ന​ന്ദ​നെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

സ​ന്തോ​ഷി​നെ ക​ഴി​ഞ്ഞ​ദി​വ​സം ക​ട​യ്​ക്ക​ൽ പൊ​ലീ​സ് ആ​ഴാ​ന്ത​കു​ഴി​യി​ൽ​നി​ന്ന്​ അ​റ​സ്റ്റു​ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacksfatherson
News Summary - son brutally attacked father
Next Story