പ്രിയദർശിനി; കിഴക്കൻ മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർ പ്രതിസന്ധിയിൽ
text_fieldsയാത്രക്കാരില്ലാതെ സ്വകാര്യ ബസ് സർവിസ് നടത്തുന്നു
കടയ്ക്കൽ: പ്രിയദർശിനി യാത്ര പദ്ധതി, കിഴക്കൻ മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാർ പ്രതിസന്ധിയിൽ. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കിഴക്കൻ മേഖലയിലെ സ്വകാര്യ ബസുകളിൽ യാത്രക്കാരെ കിട്ടാത്ത അവസ്ഥ. കിഴക്കൻ മേഖലയിൽ എഴുപതിൽപരം സ്വകാര്യ ബസുകൾ ആണ് നിലവിൽ സർവിസുകൾ നടത്തുന്നത്. മുന്നൂറിൽ പരം ജീവനക്കാരാണ് സ്വകാര്യ ബസുകൾ ആശ്രയിച്ച് ജീവിക്കുന്നത്.
കലക്ഷൻ കുറഞ്ഞതു മൂലം 1000 രൂപ മുതൽ ദിവസ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് അതു നൽകാൻ പറ്റാത്ത അവസ്ഥയിലാണെന്ന് ഉടമകൾ പറയുന്നു. ഈ മേഖലകളിൽ സ്വകാര്യ ബസുകളിൽ സ്ഥിരം യാത്രക്കാർ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഈ യാത്രക്കാരെല്ലാം ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾ ആശ്രയിക്കുന്ന നിലയിലാണ്. ബൈ -റോഡുകളിൽ വരുന്ന സ്വകാര്യ ബസുകൾ കയറി യാത്രക്കാർ ജങ്ഷനിൽ ഇറങ്ങി അവിടെനിന്ന് സ്വകാര്യബസുകളെ ആശ്രയിച്ചാണ് നിലവിൽ യാത്രകൾ ചെയ്യുന്നത്.
അതുമൂലം ദീർഘദൂരമുള്ള ടിക്കറ്റുകൾ സ്വകാര്യ ബസുകൾക്ക് കിട്ടാത്ത അവസ്ഥയിലാണ്. നിലവിൽ 1000 രൂപ മുതൽ 3000 രൂപ വരെ പല ബസുകളും നഷ്ടത്തിലാണ് സർവിസ് നടത്തുന്നതെന്നും അവർ പറയുന്നു. കലക്ഷൻ കുറഞ്ഞതുമൂലം ജീവനക്കാരുടെ ദിവസക്കൂലികൾ കുറയ്ക്കേണ്ട അവസ്ഥയിലാണ് ഉടമകൾ . ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും കണ്ടെത്താൻ കഴിയാത്ത നിലയിൽ ബസ് സർവിസുകൾ നിർത്തലാകേണ്ട അവസ്ഥയിലാണന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

