Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightആശുപത്രിയായി...

ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തം; കുമ്മിൾ ആയൂർവേദ ഡിസ്പൻസറിയോട് മുഖം തിരിക്കുന്നതെന്തിന്

text_fields
bookmark_border
ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തം; കുമ്മിൾ ആയൂർവേദ ഡിസ്പൻസറിയോട് മുഖം തിരിക്കുന്നതെന്തിന്
cancel

ക​ട​യ്ക്ക​ൽ: അ​ര നൂ​റ്റാ​ണ്ട് പി​ന്നി​ട്ട കു​മ്മി​ൾ ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യെ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന്​ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം ന​ട​പ്പാ​യി​ല്ല. ആ​യൂ​ർ​വേ​ദ ചി​കി​ത്സാ​രം​ഗ​ത്തെ സ​മ​ഗ്ര ഇ​ട​പെ​ട​ലി​ന് നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ഹെ​ൽ​ത്ത് പ്രൊ​വൈ​ഡേ​ഴ്സി​ന്റെ ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ച ആ​ശു​പ​ത്രി​യാ​ണി​ത്. മി​ക​ച്ച ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും കി​ട​ത്തി ചി​കി​ത്സ സൗ​ക​ര്യം അ​നു​വ​ദി​ക്കാ​തെ ആ​ശു​പ​ത്രി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്. ക​ട​യ്ക്ക​ൽ, കു​മ്മി​ൾ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ല്ല​റ, പാ​ങ്ങോ​ട് മേ​ഖ​ല​യി​ൽ നി​ന്നു​ൾ​പ്പെ​ടെ നി​ത്യേ​ന 100ൽ ​പ​രം രോ​ഗി​ക​ൾ ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്.

പ​ഞ്ച​ക​ർ​മ, യോ​ഗ, പാ​ലി​യേ​റ്റി​വ് കെ​യ​ർ എ​ന്നീ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്നു. ജീ​വി​ത​ശൈ​ലി രോ​ഗ ചി​കി​ത്സ​ക്കു​ള്ള പ്ര​ത്യേ​ക ഒ.​പി ബു​ധ​നാ​ഴ്ച​ക​ളി​ലും സ്ത്രീ ​രോ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ.​പി വെ​ള്ളി​യാ​ഴ്ച​ക​ളി​ലും പ​ഞ്ച​ക​ർ​മ ചി​കി​ത്സ സൗ​ക​ര്യം ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പെ​ടെ മു​ട​ങ്ങാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ് സെ​ന്‍റ​റി​ന്റെ സേ​വ​ന​വും യോ​ഗ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. കൗ​മാ​ര ബോ​ധ​വ​ത്ക​ര​ണം, വ​യോ​ജ​ന പ​രി​പാ​ല​നം, മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ല​നം, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ സ്കീ​നി​ങ്​ / ചി​കി​ത്സ, ഗ​ർ​ഭ​കാ​ല​ത്തും പ്ര​സ​വാ​ന​ന്ത​ര​വു​മു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തു​ട​ങ്ങി വി​പു​ല​മാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. രാ​വി​ലെ മു​ത​ൽ ഉ​ച്ച​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ഒ​രു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

കു​മ്മി​ൾ-​ത​ച്ചോ​ണം റോ​ഡി​ൽ ചാ​ന്നാ​ട്ടു മു​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​ക്ക് ഇ​രു​നി​ല കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. ഒ​രു കെ​ട്ടി​ടം കൂ​ടി നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി വ​രു​ന്നു. കു​മ്മി​ൾ-​ത​ച്ചോ​ണം റോ​ഡി​ൽ ചാ​ന്നാ​ട്ടു മു​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​ക്ക് ഇ​രു​നി​ല കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ണ്ട്. ഒ​രു കെ​ട്ടി​ടം കൂ​ടി നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​യി വ​രു​ന്നു. കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രേ​യും അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രേ​യും നി​യ​മി​ച്ച് കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്. കൂ​ടാ​തെ ക​ട​യ്ക്ക​ൽ നി​ന്നും കു​മ്മി​ൾ, ചാ​ന്നാ​ട്ടു​മു​ക്ക്, ത​ച്ചോ​ണം, ക​ല്ല​റ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​വു​ക​യാ​ണ്.

നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന ഡി​സ്പെ​ൻ​സ​റി​യാ​ണി​ത്. ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി കി​ട​ത്തി ചി​കി​ത്സ തു​ട​ങ്ങാ​ൻ പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayurvedaKollam NewsAyurveda dispensaryKummil Ayurveda Dispensary
News Summary - Kummil Ayurveda Dispensary
Next Story