കടയ്ക്കൽ-പുനലൂർ റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി സർവിസ്
text_fieldsകടയ്ക്കൽ-പുനലൂർ റൂട്ടിലെ പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവിസ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു
കടയ്ക്കൽ: ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽനിന്ന് ആരംഭിച്ച് കടയ്ക്കൽ-ചുണ്ട-കോട്ടുക്കൽ വഴി പുനലൂരിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചു. കോട്ടുക്കൽ ജങ്ഷനിൽ മന്ത്രി ജെ. ചിഞ്ചുറാണി സർവിസ് ഉദ്ഘാടനം ചെയ്തു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തഗം എ. നൗഷാദ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. ബൈജു, പഞ്ചായത്തംഗങ്ങളായ ലളിതമ്മ, ശ്രീദേവി, തോമസ്, കെ. ഓമനക്കുട്ടൻ, രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.

