കടയ്ക്കൽ: ടിപ്പർ ലോറി ഇടിച്ച് കുതിര ചത്തു. ചിതറ കുറക്കോട് സ്വദേശി റിയാസ്, കുമ്മിൾ ഊന്നൻകല്ല് സ്വദേശി ഷംനാദ് എന്നിവരുടെ ഉടമസ്ഥതയിെല കുതിരയാണ് ചത്തത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുമ്മിൾ ഊന്നൻ കല്ലിലായിരുന്നു സംഭവം. സവാരി പരിശീലിപ്പിക്കുന്നതിനുപയോഗിക്കുന്ന കുതിരയാണിത്. രാവിലെ ഓടാനായി വിടുന്ന കുതിര, ഓട്ടത്തിനിടയിൽ ഊന്നൻകല്ലിെലെ ഇടറോഡിൽനിന്നും മെയിൻ റോഡിലേക്ക് കയറുമ്പോൾ വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു.
കുതിര തൽക്ഷണം ചത്തു. ജില്ല മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി.