Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightലഹരി വിൽപന: അഞ്ചംഗ...

ലഹരി വിൽപന: അഞ്ചംഗ സംഘം പിടിയിൽ

text_fields
bookmark_border
ലഹരി വിൽപന: അഞ്ചംഗ സംഘം പിടിയിൽ
cancel
camera_alt

നവാസ്, മുഹമ്മദ് അനസ്, ജയ്മോൻ ജയിംസ്, സജുകുമാർ, ആദർശ്

ക​ട​യ്ക്ക​ൽ: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും വി​ൽപന ന​ട​ത്തി​വ​ന്ന അ​ഞ്ചം​ഗ സം​ഘം പൊ​ലീ​സ് പി​ടി​യി​ൽ. ക​ട​യ്ക്ക​ൽ മു​ള​ങ്കാ​ട്ടു​കു​ഴി ച​രു​വി​ള വീ​ട്ടി​ൽ ന​വാ​സ് (കൊ​ട്ട​ച്ചി-35), പാ​ങ്ങ​ലു​കാ​ട് പു​ളി​ക്ക​ൽ വീ​ട്ടി​ൽ ആ​ദ​ർ​ശ് (26), കാ​ഞ്ഞി​ര​ത്തും​മൂ​ട് പാ​ല​യ്ക്ക​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജു​കു​മാ​ർ (38), ചി​ത​റ മു​ള്ളി​ക്കാ​ട് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ന​സ് (25), പു​ന​ലൂ​ർ ഇ​ള​മ്പ​ൽ വ​യ​ലി​ൽ ഹൗ​സി​ൽ ജ​യ്​ മോ​ൻ ജ​യിം​സ് (30) എ​ന്നി​വ​രെ​യാ​ണ് ക​ട​യ്ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ് ഇ​വ​രെ മു​ള​ങ്കാ​ട്ടു​കു​ഴി​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 0.52 ഗ്രാം ​എം.​ഡി.​എം. എ​യും 11.24 ഗ്രാം ​ക​ഞ്ചാ​വും ല​ഹ​രി സാ​ധ​ന​ങ്ങ​ൾ വി​റ്റ് കി​ട്ടി​യ 1.06 ല​ക്ഷം രൂ​പ​യും വാ​ഹ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കൊ​ട്ട​ച്ചി ന​വാ​സാ​ണ് സം​ഘ​ത്തി​ന്‍റെ നേ​താ​വ്.

ഇ​യാ​ളി​ൽ നി​ന്ന്​ ല​ഹ​രി സാ​ധ​ന​ങ്ങ​ൾ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും ജി​ല്ല​ക്ക്​ പു​റ​ത്തും ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച് വിൽപ​ന ന​ട​ത്തു​ന്ന​വ​രാ​ണ് മ​റ്റു​ള്ള​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ട​യ്ക്ക​ൽ എ​സ്.​ഐ ജ്യോ​തി​ഷ്, എ.​എ​സ്.​ഐ ബി​നി​ൽ, സി.​പി.​ഒ മാ​രാ​യ ബി​ൻ​സി, ബി​നു, സ​ജീ​വ് ഖാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsSalearrest
News Summary - Drug sale-Gang of five arrested
Next Story