Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജോസ് സഹായന്‍ വധക്കേസ്:...

ജോസ് സഹായന്‍ വധക്കേസ്: 16 സാക്ഷികളെ വിസ്തരിച്ചു

text_fields
bookmark_border
court marshal
cancel
കൊല്ലം: മൈലക്കാട് ജോസ് സഹായന്‍ വധക്കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. ബി.ജെ.പി ചാത്തന്നൂര്‍ മണ്ഡലം പ്രസിഡൻറ്​ എസ്. പ്രശാന്ത് ഏഴാം പ്രതിയായ കേസില്‍ വിചാരണ നടപടികള്‍ തുടരുകയാണ്. കൊല്ലപ്പെട്ട ജോസ് സഹായ​ൻെറ ഭാര്യ ലിസിയാണ് കേസിലെ ഒന്നാംസാക്ഷി. കൃത്യം നടത്തുന്നതിനായി ഇത്തിക്കര പാലത്തിനുസമീപം നിന്നിരുന്ന പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു.
ഹാജരാകാതിരുന്ന പതിനാലാം സാക്ഷി അരുണിനും 19ാം സാക്ഷി അനീഷ് സക്കറിയക്കും കോടതി വാറൻറ്​ അയച്ചു. കേസില്‍ മൂന്നു സാക്ഷികള്‍ കൂറുമാറി പ്രതിഭാഗത്തോടൊപ്പം ചേര്‍ന്നു. ചാത്തന്നൂര്‍ സി.ഐയായിരുന്ന ജവഹര്‍ ജനാര്‍ദനനും തുടര്‍ന്ന്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറും അന്വേഷിച്ച കേസില്‍ 87 സാക്ഷികളാണുള്ളത്. 25 വരെയാണ് സാക്ഷിവിസ്താരം നടക്കുക. 2009 ജൂലൈ 25ന് രാത്രി 9.45ന് മൈലക്കാട് കുരിശ്ശടിക്കു സമീപം ​െവച്ചാണ് ജോസ് സഹായന്‍ കൊല്ലപ്പെട്ടത്.
അഞ്ചാം പ്രതി രഞ്ജുവി​ൻെറ പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാരെ അയല്‍ക്കാരനായ ജോസ് സഹായന്‍ അറിയിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ല ഗവ. പ്ലീഡറായ അഡ്വ. ആര്‍. സേതുനാഥും അഡ്വ. എസ്.പി. പാര്‍ഥസാരഥിയും ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Jose Sahayan murder case
News Summary - Jose Sahayan murder case
Next Story