ജയൻ സ്മാരക ഹാൾ നാടിന് സമർപ്പിച്ചു
text_fieldsഹാളിൽ ജയെൻറ ഛായാചിത്രം എം. മുകേഷ് എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു
കൊല്ലം: അനശ്വരനടൻ ജയെൻറ സ്മരണാർഥം ജില്ല പഞ്ചായത്ത് നിർമിച്ചത് ഉചിതമായ സ്മാരകമാണെന്ന് മന്ത്രി കെ. രാജു.ജില്ല പഞ്ചായത്ത് ജയെൻറ പേരില്‍ നാമകരണം ചെയ്ത് പുതുക്കിപ്പണിത ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജയെൻറ പേരിലാണ് ഹാള്‍ നിർമിക്കുന്നതെന്നറിഞ്ഞ് ആരാധകരില്‍നിന്നും നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചതായി അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി പറഞ്ഞു.
ജയെൻറ സിനിമ സംഭാഷണശൈലി അദ്ദേഹം സിനിമക്കുവേണ്ടി ഉണ്ടാക്കിയെടുത്തതാണോ എന്നറിയാന്‍ അദ്ദേഹത്തെ കാണാന്‍ പോയ കഥ എം. മുകേഷ് എം.എല്‍.എ വിവരിച്ചു. ജയെൻറ ഛായചിത്രം മുകേഷ് അനാച്ഛാദനം ചെയ്തു. എം. നൗഷാദ് എം.എല്‍.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. വേണുഗോപാല്‍, സെക്രട്ടറി പ്രസാദ്, ജയെൻറ സഹോദരപുത്രി ഡോ. ലക്ഷ്മി എന്നിവർ സംസാരിച്ചു.

