Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോവിഡ് മുക്തി...

കോവിഡ് മുക്തി നേടിയിട്ടും പോകാനിടമില്ലാതെ ഒരമ്മ

text_fields
bookmark_border
കോവിഡ് മുക്തി നേടിയിട്ടും പോകാനിടമില്ലാതെ ഒരമ്മ
cancel

കൊ​ല്ലം: കോ​വി​ഡി​നോ​ട് പൊ​രു​തി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ഒ​ര​മ്മ. ച​വ​റ പു​ത്ത​ൻ​പു​ര സ്വ​ദേ​ശി​നി ജാ​ന​കി​യ​മ്മ (80) ആ​ണ് കോ​വി​ഡ് മു​ക്തി നേ​ടി​യി​ട്ടും പോ​കാ​നി​ട​മി​ല്ലാ​ത്ത​തി​നാ​ൽ ജി​ല്ല ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ത​ണ​ലി​ൽ ക​ഴി​യു​ന്ന​ത്.

കോ​വി​ഡ് ബാ​ധി​ച്ച് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് 20 ദി​വ​സ​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷ​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. മെ​ഡി​ക്ക​ൽ ടീ​മിെൻറ അ​ശ്രാ​ന്ത പ​രി​ശ്ര​മ​മാ​ണ് അ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്. ഗാ​ന്ധി ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യ ജാ​ന​കി​യ​മ്മ ച​വ​റ പു​ത്ത​ൻ തു​റ​യി​ലെ ചെ​റു​മ​ക​െൻറ വീ​ട്ടി​ൽ എ​ത്തി​യ​തി​നു​ശേ​ഷം വാ​ർ​ഡ് മെം​ബ​ർ ഇ​ട​പെ​ട്ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പോ​സി​റ്റി​വാ​ണെ​ന്ന​റി​യു​ന്ന​ത്. തു​ട​ർ​ന്ന്, ച​വ​റ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് മു​ൻ​കൈ​യെ​ടു​ത്താ​ണ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

രോ​ഗം ഭേ​ദ​മാ​യി എ​ട്ട് ദി​വ​സ​മാ​യി​ട്ടും ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പ​ടെ ആ​രും എ​ത്തി​യി​ല്ല. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക ഏ​രി​യ​യി​ൽ ജാ​ന​കി​യ​മ്മ​യെ മാ​റ്റി​ക്കി​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. സു​പ്ര​ണ്ടിെൻറ നി​ർ​ദേ​ശ​പ്ര​കാ​രം പ​രി​പാ​ല​ന​ത്തി​നാ​യി ജീ​വ​ന​ക്കാ​രെ ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:covid recovery covid 19 janakiyamma 
Next Story