ജലജീവന്‍ മിഷന്; ജില്ലയില്‍ നൽകിയത് 2.68 ലക്ഷം കണക്ഷന്
text_fieldsകൊല്ലം: ജലജീവന്‍ മിഷന് വഴി ജില്ലയിലെ ഗ്രാമീണമേഖലയില്‍ 2,68,890 കുടിവെള്ള കണക്ഷൻ നൽകി. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ജലശുചിത്വ സമിതി യോഗത്തിലാണ് വിലയിരുത്തൽ. പൈപ്പ് ലൈന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലെ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത്-വാട്ടര്‍ അതോറിറ്റി അധികൃതര്‍ സംയുക്ത പരിശോധന നടത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയില്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കെ.എസ്.ഇ.ബിയുടെ പ്രത്യേക വൈദ്യുതി ലൈന്‍ സ്ഥാപിക്കും. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും.
നെടുവത്തൂരിലെ പുല്ലാമലയില്‍ സ്ഥാപിക്കേണ്ട സംഭരണിക്കായി പുതിയ സ്ഥലം പഞ്ചായത്ത് പരിധിക്കുള്ളില്‍ കണ്ടെത്തും. കുന്നത്തൂര്‍, പോരുവഴി, ശൂരനാട് നോര്‍ത്ത്, തഴവ, തൊടിയൂര്‍, കുലശേഖരപുരം എന്നിവിടങ്ങളിലെ സമഗ്ര കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി കേന്ദ്രസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കും. തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരന്, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ്, ജലശുചിത്വ സമിതി സെക്രട്ടറി മഞ്ജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

