അന്തർസംസ്ഥാനക്കാരുടെ വഴിയോര കച്ചവടം തടഞ്ഞു
text_fieldsഅന്തർസംസ്ഥാനക്കാരുടെ വഴിയോര കച്ചവടത്തിനെതിരെ വ്യാപാരികൾ പ്രതിഷേധിക്കുന്നു
കൊട്ടിയം: ഓണക്കാലത്ത് വ്യാപാരികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന തരത്തിൽ വഴിയരികിൽ വ്യാപാരം നടത്താൻ എത്തിയ അന്തർസംസ്ഥാനക്കാരെ കേരള വ്യാപാരി- വ്യവസായി ഏകോപനസമിതി നേതൃത്വത്തിൽ തടഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥ സംഘം കച്ചവടം നിർത്തിവെപ്പിച്ച് താക്കീത് നൽകി പറഞ്ഞയച്ചു. ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ആയിരുന്നു സംഭവം.
അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ച സാധനങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റേതോ ലോഹംകൊണ്ട് നിർമിച്ച പാത്രങ്ങളായിരുന്നു ഇവർ റോഡരികിൽ വിറ്റിരുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട കേരള വ്യാപാരി -വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂനിറ്റ് ഭാരവാഹികൾ സ്ഥലത്തെത്തി കച്ചവടം നിർത്തിവെക്കാൻ ഇവരോട് ആവശ്യപ്പെടുകയും കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് അന്തർസംസ്ഥാനക്കാരായ വഴിയോര കച്ചവടക്കാരെ സ്ഥലത്തുനിന്ന് പറഞ്ഞുവിട്ടത്.
കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു കൊണ്ടിരിക്കെയാണ് ഓണക്കാലത്തെ കച്ചവടം ലക്ഷ്യമിട്ട് അന്തർ സംസ്ഥാനക്കാർ പാതയോരം കൈയടക്കി കച്ചവടം തുടങ്ങിയിട്ടുള്ളത്. കേരള വ്യാപാരി -വ്യവസായി യൂനിറ്റ് പ്രസിഡന്റ് അൻസാരി, വൈസ് പ്രസിഡൻറ് ഷാനവാസ്, സ്വലേ നിസാർ, അസീം ഫൈവ് എ, അബ്‌ദുൽ റഷീദ്, അറാഫത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

