Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈനാഗപ്പള്ളി സി.എച്ച്.സിയിൽ ഇൻസുലിൻ വിതരണം ആരംഭിച്ചു
text_fieldsbookmark_border
Listen to this Article
ശാസ്താംകോട്ട: ‘മാധ്യമം’ വാർത്ത തുണയായി; മൈനാഗപ്പള്ളി സി.എച്ച്.സിയിൽ ഇൻസുലിൻ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ അടിയന്തിര ഫണ്ട് ഉപയോഗിച്ച് ജൻ ഔഷധിയിൽ നിന്ന് ഇൻസുലിൻ വാങ്ങുകയായിരുന്നു. എന്നാൽ പരിമിതമായ എണ്ണം മാത്രമേ ഉള്ളു. ഇത് ഏതാനും ദിവസം വിതരണം ചെയ്യാൻ മാത്രമേ തികയുകയുള്ളു.
മൈനാഗപ്പള്ളി സി.എച്ച്.സിയിൽ ഒരു മാസത്തിലധികമായി ഇൻസുലിൻ വിതരണം ചെയ്യാത്തതിനെ സംബന്ധിച്ചും ഇതുമൂലം പ്രമേഹ രോഗികൾ വലയുന്നതിനെ സംബന്ധിച്ചും വെള്ളിയാഴ്ച മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചു. മരുന്ന് നിർമാണ കമ്പനികൾക്ക് സർക്കാർ പണം നൽകാത്തതിനാൽ മരുന്നുകളും ഇൻസുലിനുകളും കമ്പനി വിതരണം ചെയ്യാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

