ക്രിസ്മസ്: ലഹരിക്കെതിരെ സംയുക്ത പരിശോധനക്ക് തീരുമാനം
text_fieldsകൊല്ലം: ക്രിസ്മസിനോടനുബന്ധിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാൻ പൊലീസ്, എക്സൈസ്, കോസ്റ്റൽ പൊലീസ്, റവന്യൂ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ശക്തമായ നടപടികൾക്ക് കൊല്ലം താലൂക്ക് വികസന യോഗത്തിൽ തീരുമാനം. കടൽമാർഗം മദ്യത്തിന്റെ വരവ് തടയാൻ കോസ്റ്റൽ പൊലീസ് ഊർജിതമായ നടപടികൾ കൈക്കൊള്ളും.
പ്രസിഡൻറ് ട്രോഫി ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്താനും കൊല്ലം ജില്ല ആശുപത്രിയുടെയും വിക്ടോറിയ ആശുപത്രിയുടെയും മധ്യത്തിലുള്ള ഇടറോഡ് സഞ്ചാരയോഗ്യമാക്കാനും തീരുമാനിച്ചു. തടത്തിവിള രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എൻ.എസ്. വിജയൻ, തഹസിൽദാർ ജാസ്മിൻ ജോർജ്, എം. സിറാജുദ്ദീൻ, കിളികൊല്ലൂർ ശിവപ്രസാദ്, ഈച്ചംവീട്ടിൽ നയസ് മുഹമ്മദ്, എ. ഇക്ബാൽ കുട്ടി, എബ്രഹാം സാമുവൽ, ജി. ഗോപകുമാർ, എ. ഫസലുദ്ദീൻ, എസ്. ശിവകുമാർ, സിന്ധു ജി.എസ്, കല്ലിൽ സോമൻ, വി.എസ്. പ്രസന്നകുമാർ, ബി. യശോദ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

