പടിഞ്ഞാറെ കല്ലടയിൽ ജില്ല പഞ്ചായത്തിന്റെ ഇൻഡോർ സ്റ്റേഡിയത്തിന് തുടക്കം
text_fieldsഇൻഡോർ സ്റ്റേഡിയം നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ നിർവഹിക്കുന്നു
പടിഞ്ഞാറേകല്ലട : പഞ്ചായത്തിൽ രണ്ട്കോടിയോളം രൂപ ചെലവഴിച്ച് ജില്ല പഞ്ചായത്ത് ഇൻഡോർസ്റ്റേഡിയം നിർമിക്കുന്നു. ഷട്ടിൽ, വോളിബാൾ കോർട്ടുകൾ, കായികതാരങ്ങളുടെ വിശ്രമമുറി, ഓപ്പൺജിംനേഷ്യം, അലങ്കാരവിളക്കുകൾ, കായിക ആസ്വാദകർക്കുള്ള പവലിയൻ എന്നിങ്ങനെ കായികരംഗത്തുവലിയ മുന്നേറ്റം വിഭാവന ചെയുന്ന പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. ആർക്കിടെക്റ്റ് ശങ്കറുടെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റാണ് പദ്ധതിയുടെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്.
നിർമാണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. പദ്ധതിവിശദികരണം ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻവാഹിദ് നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. സുധീർ, ഉഷാലയം ശിവരാജൻ, ജെ. അംബികകുമാരി , ബ്ലോക്ക്പഞ്ചായത്ത് മെമ്പർ വി. രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ. ശിവാനന്ദൻ, എൻ. ഓമനക്കുട്ടൻപിള്ള, രജീല, ഷീലാകുമാരി, തൃദീപ്കുമാർ, റ്റി. ശിവരാജൻ എന്നിവർ സംസാരിച്ചു.

