പരവൂർ കായലിൽ കുറ്റിവല ഉപയോഗിച്ച് മത്സ്യബന്ധനം സജീവം; അധികൃതർ കണ്ട മട്ടില്ല
text_fieldsപരവൂർ: പരവൂർ കായലിൽ നിരോധിത കുറ്റിവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം സജീവമായിട്ടും അധികൃതർ കണ്ട മട്ടില്ല. പരവൂർ പൊഴിക്കര ചീപ്പ് പാലത്തിനടുത്തായാണ് രാത്രികാലങ്ങളിൽ കുറ്റിവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത്. കായലിലെ ചെറുമത്സ്യങ്ങളെപ്പോലും കോരിയെടുക്കുന്ന രീതിയാണ് കുറ്റിവലയുേടത്. കായലിൽ കുറ്റിയടിച്ച് വല കെട്ടിയാണ് മത്സ്യം പിടിക്കുന്നത്. ഇത്തരത്തിലുള്ള മത്സ്യബന്ധനം അധികൃതർ നിരോധിച്ചിട്ടുള്ളതാണ്.
ഫിഷറീസ്, പൊലീസ് അധികൃതരുടെ ഒത്താശയോടെയാണ് രാത്രികാലങ്ങളിൽ ഇത്തരത്തിലുള്ള മത്സ്യബന്ധനം നടത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കുറ്റിവലക്കെതിരെ സംസാരിക്കുന്ന മത്സ്യത്തൊഴിലാളികളെ സംഘം ഭീഷണിപ്പെടുത്തുന്നതിനാൽ ആരും പ്രതിഷേധവുമായി രംഗത്തെത്താറില്ല. കായലിൽ നിന്ന കുറ്റികൾ നീക്കം ചെയ്യാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

