Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടമുളയ്ക്കലിൽ അമ്മയും മകനും തോറ്റു

text_fields
bookmark_border
ഇടമുളയ്ക്കലിൽ അമ്മയും മകനും തോറ്റു
cancel

അഞ്ചൽ: അമ്മയുടെയും മക​െൻറയും സ്ഥാനാർഥിത്വം കൊണ്ട് ശ്രദ്ധേയമായ മത്സരം നടന്ന ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടമുളയ്ക്കൽ ഏഴാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ മകനും എൻ.ഡി.എ സ്ഥാനാർഥിയായ അമ്മയും തോറ്റു.ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി എം. ബുഹാരി 88 വോട്ടുകൾക്കാണ് വിജയിച്ചത്. 2015ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കുകയും 32 വോട്ടുകൾ നേടി ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച സുധർമ ദേവരാജൻ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

ഈ ആത്മവിശ്വാസത്തിലാണ് ഇത്തവണയും സ്ഥാനാർഥിയായി സുധർമ ദേവരാജനെത്തന്നെ നിശ്ചയിക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. ബി.ജെ.പി വോട്ടുകൾ ഭിന്നിപ്പിച്ച് അനുകൂലമാക്കി വിജയം സുനിശ്ചിതമാക്കുകയെന്ന തന്ത്രത്തിലാണ് സുധർമയുടെ മകനായ ദിനു രാജിനെ സി.പി.എം കളത്തിലിറക്കിയത്. ഫലത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും തന്ത്രങ്ങൾ പാളി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - idamulakkal, mother and son loss
Next Story