12കാരനെ കെട്ടിത്തൂക്കിയ സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsകൊല്ലം: 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി. ഗീത നിർദേശം നൽകിയത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പിറവന്തൂർ വെട്ടിത്തിട്ട ലിവിങ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലാണ് (ബോയ്സ് ഹോം) സംഭവം നടന്നത്. അടൂർ സ്വദേശിയാണ് കുട്ടി. പണം എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും കയർ ഉപയോഗിച്ച് കാലിൽ കെട്ടി ഉയർത്തിയശേഷം കൊല്ലുമെന്ന് പാചകക്കാരൻ പറഞ്ഞതായി മർദനമേറ്റ കുട്ടി പറഞ്ഞു. മർദിച്ചയാൾ മദ്യപിച്ചിരുന്നതായി കുട്ടി പറഞ്ഞു. ബോയ്സ് ഹോം പാചകക്കാരൻ അടക്കം 2 പേർ അറസ്റ്റിലായി. പൊതു പ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷന്റെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

