ഇരവിപുരത്ത് വൻ തീപിടിത്തം
text_fieldsഇരവിപുരം താന്നി ലക്ഷ്മിപുരം തോപ്പിൽ ബീച്ചിന് സമീപമുണ്ടായ തീപിടിത്തം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അണക്കുന്നു
ഇരവിപുരം: താന്നി ലക്ഷ്മിപുരം തോപ്പിൽ ബീച്ചിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വൻ തീപിടിത്തം. തീരദേശ റോഡിന് സമീപത്തെ പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
കായൽവാരത്തുള്ള പുരയിടത്തിലെ തെങ്ങിൻ കുറ്റികൾക്കാണ് തീപിടിച്ചത്. കൊല്ലം, പരവൂർ എന്നിവിടങ്ങളിൽ നിന്നു ഫയർഫോഴ്സ് സംഘമെത്തി രാത്രി വൈകുവോളം തീ അണക്കാൻ ശ്രമം നടത്തി. ഇരവിപുരം, പരവൂർ എന്നിവിടങ്ങളിൽ നിന്നു പൊലീസും സ്ഥലത്തെത്തി. ഏക്കറുകളോളം വരുന്ന പുരയിടത്തിലാണ് തീപിടിച്ചത്.

