Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപുതപ്പിനടിയിൽ പാമ്പ്,...

പുതപ്പിനടിയിൽ പാമ്പ്, തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ

text_fields
bookmark_border
പുതപ്പിനടിയിൽ പാമ്പ്, തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ
cancel
camera_alt

 ആ​ദി​നാ​ടു​നി​ന്ന് പി​ടി​കൂ​ടി​യ പാ​മ്പ്

ശാസ്താംകോട്ട: രാത്രിയിൽ ഉറങ്ങാൻ കിടന്ന വീട്ടമ്മ അറിഞ്ഞില്ല, അവർ കിടക്കുന്ന പുതപ്പിനടിയിൽ പാമ്പുണ്ടെന്ന്. രാവിലെ ഉറക്കമുണർന്നപ്പോൾ കണ്ടത് പുതപ്പിനടിയിൽ പാമ്പിനെ ചത്ത നിലയിലും. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചുകിട്ടിയ സംഭവം നടന്നത് കുന്നത്തൂരിലാണ്. കുന്നത്തൂർ നെടിയവിള അമ്പലം ജങ്ഷന് സമീപത്തെ വാടകവീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പുതപ്പിനടിയിൽ പാമ്പുണ്ടെന്ന കാര്യമറിയാതെയാണ് വീട്ടമ്മ ഉറങ്ങാൻ കിടന്നത്. രാവിലെ എഴുന്നേറ്റ് പുതപ്പ് മടക്കുന്നതിനിടയിലാണ് ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്. അപകടകാരിയായ ഉഗ്രവിഷമുള്ള ഇനത്തിൽപെട്ട പാമ്പിന്റെ കുഞ്ഞാണ് കിടക്കയിലുണ്ടായിരുന്നത്. വീട്ടമ്മയുടെ ശരീരത്തിൽ ചെറിയ മുറിവ് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇത് പാമ്പ് കടിച്ചതല്ലെന്ന് സ്ഥിരീകരിച്ചു.

വീടിന്റെ പരിസരത്തുനിന്ന് പാമ്പിനെ പിടികൂടി

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ടി​ന് പ​രി​സ​ര​ത്ത് ക​ണ്ട പാ​മ്പി​നെ പി​ടി​കൂ​ടി. ആ​ദി​നാ​ട് തെ​ക്ക്, ആ​ലോ​ച​ന മു​ക്കി​നു സ​മീ​പം ക​ട​വ​ത്ത് വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. വീ​ടി​ന് സ​മീ​പ​ത്തെ ചെ​ടി​ക​ൾ​ക്കി​ട​യി​ൽ കൂ​ടി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന പാ​മ്പി​നെ ക​ണ്ട​തോ​ടെ വീ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും തു​ട​ർ​ന്ന് ച​വ​റ സ്വ​ദേ​ശി​യാ​യ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ ബി​നു​വി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബി​നു സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. കാ​ട്ടു​പാ​മ്പി​ന്റെ ഇ​ന​ത്തി​ൽ​പെ​ട്ട പാ​മ്പാ​ണി​തെ​ന്നും മാ​ര​ക​വി​ഷ​മു​ള്ള​ത​ല്ലെ​ന്നും പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsescapesSnake bitKollam
News Summary - Housewife escapes with a head injury after finding snake under blanket
Next Story