Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹോം ​വോ​ട്ടി​ങ്​:...

ഹോം ​വോ​ട്ടി​ങ്​: ജി​ല്ല​യി​ല്‍ വോ​ട്ട്​ ചെ​യ്ത​ത്​ 14,376 പേ​ര്‍

text_fields
bookmark_border
ഹോം ​വോ​ട്ടി​ങ്​: ജി​ല്ല​യി​ല്‍ വോ​ട്ട്​ ചെ​യ്ത​ത്​ 14,376 പേ​ര്‍
cancel

കൊ​ല്ലം: ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള 85നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മു​തി​ര്‍ന്ന പൗ​ര​ര്‍, ഭി​ന്ന​ശേ​ഷി വി​ഭാ​ഗം വോ​ട്ട​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ക്കു​ള്ള ഹോം ​വോ​ട്ടി​ങ്​ പ്ര​ക്രി​യ​യി​ലൂ​ടെ ജി​ല്ല​യി​ല്‍ വോ​ട്ട് ചെ​യ്ത് 14,376 വോ​ട്ട​ര്‍മാ​ര്‍.

85 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 10,384 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 3992 പേ​രു​മാ​ണ് വീ​ട്ടി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാ​ര്‍ച്ച് 30 മു​ത​ല്‍ മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലു വ​രെ​യാ​ണ് ഹോം ​വോ​ട്ടി​ങ്​ ന​ട​ന്ന​ത്.

12 ഡി ​ഫോ​മി​ല്‍ നേ​ര​ത്തെ 14,912 വോ​ട്ട​ര്‍മാ​ര്‍ക്കാ​ണ് ജി​ല്ല​യി​ല്‍ ഹോം ​വോ​ട്ടി​ങ്ങി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ 10,855 വോ​ട്ട​ര്‍മാ​ര്‍ മു​തി​ര്‍ന്ന പൗ​ര​രും 4,057 പേ​ര്‍ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​മാ​യി​രു​ന്നു. ജി​ല്ല​യി​ല്‍ ആ​കെ 159 പോ​ളി​ങ് സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹോം ​വോ​ട്ടി​ങ്​ ന​ട​ന്ന​ത്.

അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് 2827 പേ​ര്‍

കൊ​ല്ലം: അ​വ​ശ്യ സ​ര്‍വി​സ് വി​ഭാ​ഗ​ത്തി​ലെ (എ.​വി.​ഇ.​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കാ​യി സ​ജ്ജീ​ക​രി​ച്ച പോ​സ്റ്റ​ല്‍ വോ​ട്ടി​ങ്​ സെ​ന്റ​റു​ക​ള്‍ (പി.​വി.​സി) വ​ഴി ജി​ല്ല​യി​ല്‍ ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2827 പേ​ര്‍. ഏ​പ്രി​ല്‍ നാ​ലു വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. പൊ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, കെ.​എ​സ്.​ആ​ര്‍.​ടി.​സി, കെ.​എ​സ്.​ഇ.​ബി, വാ​ട്ട​ര്‍ അ​തോ​റി​റ്റി, മി​ല്‍മ തു​ട​ങ്ങി സ​ര്‍ക്കാ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​മാ​ണ് അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ക.

മു​ന്‍കൂ​ട്ടി ഫോം 12 ​ഡി അ​പേ​ക്ഷ ന​ല്‍കി​യ​വ​ര്‍ക്കാ​യി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ പോ​സ്റ്റ​ല്‍ വോ​ട്ടി​ങ്​ സെ​ന്റ​റു​ക​ളി​ലാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ടി​ന് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ലാ​ണ് അ​വ​ശ്യ സ​ര്‍വി​സ് വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ക്കാ​യു​ള്ള പോ​സ്റ്റ​ല്‍ വോ​ട്ടി​ങ്​ തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് ഇ​തു​വ​രെ വോ​ട്ട് ചെ​യ്ത അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗം വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം:

1. ക​രു​നാ​ഗ​പ്പ​ള്ളി: 348, 2. ച​വ​റ: 428, 3. കു​ന്ന​ത്തൂ​ര്‍: 408, 4. കൊ​ട്ടാ​ര​ക്ക​ര: 285, 5. പ​ത്ത​നാ​പു​രം: 137, 6. പു​ന​ലൂ​ര്‍: 141,

7. ച​ട​യ​മം​ഗ​ലം: 259, 8. കു​ണ്ട​റ: 329, 9. കൊ​ല്ലം: 226, 10. ഇ​ര​വി​പു​രം: 148, 11. ചാ​ത്ത​ന്നൂ​ര്‍: 118

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newskerala assembly electionkollam districtHome Voting
News Summary - Home Voting: 14,376 people voted in the district
Next Story