ഇരവിപുരത്ത് വീടുകയറി ആക്രമണം: യുവാവ് പിടിയില്‍
text_fieldsനവാസ്
ഇരവിപുരം: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ യുവാവിനെ ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം വടക്കുംഭാഗം സൂനാമി ഫ്ലാറ്റ് 26/4ല്‍ നവാസ് (25) ആണ് പിടിയിലായത്.
അയല്‍വാസിയായ വള്ളക്കടവ് സൂനാമി ഫ്ലാറ്റില്‍ സെബാസ്റ്റ്യനെയാണ് (57) വെട്ടി പ്പരിക്കേല്പിച്ചത്. ബുധനാഴ്ച ഉച്ചയോടെ വീട്ടിനുള്ളിലേക്ക് മാരകായുധവുമായി അതിക്രമിച്ചുകയറി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സെബാസ്റ്റ്യന്റെ തലക്ക് വെട്ടി. തടയാന്‍ ശ്രമിച്ച മരുമകളെ പിടിച്ചുതള്ളുകയും ചെയ്തു. അക്രമത്തില്‍ സെബാസ്റ്റ്യന്റെ തലക്കും കൈകള്‍ക്കും പരിക്കേറ്റു. ഇരവിപുരം പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടുകൂടുകയായിരുന്നു.
കണ്ട്രോള് റൂം ഇന്‍സ്പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, അനീഷ് കുമാര്‍, എ.എസ്.ഐ നൗഷാദ്, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

