ശാസ്താംകോട്ട ടൗണിൽ അനധികൃത പാർക്കിങ് നിരോധിച്ച് ഹൈകോടതി
text_fieldsകേരള ഹൈകോടതി
ശാസ്താംകോട്ട: ടൗണിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ തടസ്സം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഹൈകോടതി ഉത്തരവായി. അനധികൃത പാർക്കിങ്ങിനെതിരെ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിലും പഞ്ചായത്ത് സർവകക്ഷി യോഗത്തിലും പലതവണ പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് നടപടിയെടുക്കാൻ തീരുമാനിച്ചെങ്കിലും ഇത് നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ശാസ്താംകോട്ട എസ്.ആർ കോംപ്ലക്സ് ഉടമ ഷാഹുൽ ഹമീദ് അഭിഭാഷകരായ ആര്യ ഹർഷൻ, എൻ. സുനിൽ ജോസഫ് എന്നിവർ മുഖേന ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തതും അനുകൂലമായ വിധി സമ്പാദിച്ചതും. വിധി നടപ്പിലാക്കാൻ ശാസ്താംകോട്ട പൊലീസിനും ബന്ധപ്പെട്ട അധികാരികൾക്കും കോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

