യുവതികള്‍ക്കായി അവളിടം; 61 ക്ലബുകള്‍ രജിസ്റ്റര്‍ ചെയ്തു
text_fieldsകൊല്ലം: സ്ത്രീകളുടെ ഉന്നമനം മുന്നില്‍കണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 'അവളിടം' എന്ന പേരില്‍ വനിത ക്ലബുകള്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍ ചെയ്ത 61 ക്ലബുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍ ജില്ല പഞ്ചായത്ത് എ.പി.ജെ ഹാളില്‍ നിര്‍വഹിച്ചു.
സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 75 ക്ലബുകളാണ് രൂപവത്കരിക്കുക. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, യുവതികളില്‍ സംരംഭകത്വം വര്‍ധിപ്പിക്കുവാനുള്ള പദ്ധതികള്‍ ഒരുക്കുക, ക്ലബ് അംഗങ്ങള്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുക എന്നിവയാണ് പ്രാരംഭഘട്ടത്തില്‍ അവളിടം ക്ലബുകളിലൂടെ ലക്ഷ്യംവെക്കുന്നത്.
യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല അധ്യക്ഷതവഹിച്ചു. ജില്ല കോഓഡിനേറ്റര്‍ അഡ്വ. എസ്. ഷബീര്‍, പ്രോഗ്രാം ഓഫിസര്‍ വി.എസ്. ബിന്ദു, മീര എസ്. മോഹന്‍, വി.എസ്. ബിന്ദു എന്നിവര്‍ പങ്കെടുത്തു

