Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെരുമഴ; മലയോര മേഖലയിൽ...

പെരുമഴ; മലയോര മേഖലയിൽ വ്യാപകനാശം

text_fields
bookmark_border
പെരുമഴ; മലയോര മേഖലയിൽ വ്യാപകനാശം
cancel

പുനലൂർ: ശക്തമായ മഴയിൽ കിഴക്കൻ മലയോര മേഖലയിൽ വ്യാപകനാശം. ആര്യങ്കാവ്, തെന്മല പഞ്ചായത്തിലെ മലയോര- തോട്ടം മേഖലയിൽ പലയിടത്തും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. കല്ലടയാർ കഴുതുരട്ടിയാർ, അച്ചൻകോവിലാർ എന്നിവയിൽ വെള്ളം ഉയർന്നു. പുഴകളോട് ചേർന്ന് താഴ്ന്ന ഭാഗങ്ങളിൽ പലയിടത്തും വെള്ളംകയറി കൃഷി നാശം നേരിട്ടു. തെന്മല പരപ്പാർ ഡാമിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടഭീഷണി ഇല്ലെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളായ പലരുവി, അച്ചൻകോവിൽ കുമ്പാവുരുട്ടി വെള്ളച്ചാട്ടങ്ങളിൽ കുത്തൊഴുക്ക് അനുഭവപ്പെടുന്നതിനാൽ ജലപാതം അടച്ച് വിനോദസഞ്ചാരികൾക്ക് പ്രവേശനനിരോധനം ഏർപ്പെടുത്തി. കുറ്റാലത്ത് വെള്ളം ഉയർന്നതിനാൽ പ്രവേശനം നിരോധിച്ചു. കരവാളൂർ പാണയം മഹാദേവർ ക്ഷേത്രത്തിൽ വെള്ളം കയറി നാശം നേരിട്ടു. തോട് കരകവിഞ്ഞു കരവാളൂർ പഞ്ചായത്തിലെ നീലാമ്മാൾ, ആനവിള ഭാഗങ്ങളിൽ വെള്ളം കയറി കൃഷിനശിച്ചു.

ദേശീയ പാതയിൽ സത്രംമുക്കിൽ വെള്ളിമല റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ഉറുകുന്ന്‌ പാലവിള ജങ്ഷനിൽ ഗോപിയുടെ വീടിനോട് ചേർന്ന സംരക്ഷണഭിത്തി തകർന്നുവീണു. അച്ചൻകോവിലിൽ പലയിടങ്ങളിലും മരംവീണ് വീടുകൾക്ക് ഭാഗികനാശം നേരിട്ടു. അച്ചൻകോവിലാർ കരകവിഞ്ഞതിനാൽ ആവണിപ്പാറ ഗിരിജൻ ഉന്നതി, അച്ചൻകോവിൽ ജംങ്ഷന് സമീപം, ആറ്റിന് മറുകര എന്നീ ജനവാസ മേഖലകൾ ഒറ്റപ്പെട്ടു.

റോഡിലേക്ക് മരങ്ങൾ കടപുഴകി

പത്തനാപുരം: പത്തനാപുരം ഡിപ്പോയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകേണ്ട ഫാസ്റ്റ് പാസഞ്ചർ ബസ് റദ്ദ് ചെയ്തു. റാന്നി, ഈരാറ്റുപേട്ട ടൗണുകളിൽ വെള്ളം നിറഞ്ഞതോടെ അവിടെനിന്ന് തിരുവനന്തപുരത്തേക്ക് എത്തേണ്ട ബസുകൾ ഇല്ലാതിരുന്നത് സ്ഥിരംയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. അലിമുക്ക് -അച്ചൻകോവിൽ റോഡിൽ കറവൂരിനു സമീപം വണ്ടിത്തതടത്ത് അക്കേഷ്യ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂരിൽനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

കല്ലടയാർ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി വ്യാപക കൃഷിനാശം സംഭവിച്ചു. പനമ്പറ്റ കുന്നിക്കോട് റോഡിൽ വെള്ളാരത്തുംമൂട് ക്രോസ് വെയിൽ വെള്ളംകയറിയതോടെ ഇതുവഴി ഗതാഗതവും താറുമാറായി. കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ആശങ്ക വർധിപ്പിച്ചു. സമീപത്തെ തോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്.പലയിടത്തും വൈദ്യുതിബന്ധം തകരാറിലാണ്. മഴ ശക്തമായി തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ കഴിയുന്നവരെ മാറ്റിപാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജ്യോതികുമാർ ചാമക്കാല എം.എൽ.എ അറിയിച്ചു.

വീടുകൾക്ക് മുകളിൽ മരംവീണു

കുണ്ടറ: മൺറോതുരുത്ത് പെരിങ്ങാലം ഡാനി ഏണസ്റ്റിന്റെ ഉരുളുപുറത്ത് വീടിന് മുകളിൽ മരം വീണു. ഇടവട്ടം പാറപ്പുറം ഉദയ ഭവനില്‍ ഉദയകുമാറിന്റെ കാര്‍ മരംവീണ് തകർന്നു. ഇളമ്പള്ളൂര്‍ കോവില്‍മുക്ക് ജങ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപം കൂറ്റന്‍ ആല്‍മരം വേരോടെ പിഴുതുവീണു. കെ.എസ്.ഇ.ബി.യുടെ പ്രധാന വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsHeavy RainLatest News
News Summary - Heavy rains; widespread damage in the hilly region
Next Story